പാലക്കാട് : 14 വയസുകാരിയെ പീഡിപ്പിച്ച പ്രതിയ്‌ക്ക് 20 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് അതിവേഗ കോടതി ജഡ്‌ജി സതീശ് കുമാറാണ് പോക്‌സോ നിയമപ്രകാരം, 22 വയസുകാരനായ പ്രതിയ്‌ക്ക് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്‌പദമായ സംഭവം.
പാലക്കാട്ട് 14 വയസുകാരിയെ പീഡിപ്പിച്ച സംഭവം : 22കാരന് 20 വര്‍ഷം തടവും 1.75 ലക്ഷം പിഴയും - പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത
പാലക്കാട് അതിവേഗ കോടതി ജഡ്‌ജി സതീശ് കുമാറാണ് പോക്‌സോ നിയമപ്രകാരം, 22 വയസ് പ്രായമുള്ള പ്രതിയ്‌ക്ക് 14 വയസുകാരിയെ പീഡിപ്പിച്ചതിന് ശിക്ഷ വിധിച്ചത്
ലൈംഗികാതിക്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മൂന്ന് വര്‍ഷവും ഒരു വര്‍ഷം അധിക തടവും കോടതി വിധിച്ചു. എന്നാല്‍, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്ന് പട്ടാമ്പി പോക്‌സോ കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിഷ വിജയകുമാര്‍ പറഞ്ഞു. വീട്ടില്‍ ആരുമില്ലാത്ത നേരം നോക്കി കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രതിയുടെ അറസ്‌റ്റിന് ശേഷം ഒരു വര്‍ഷത്തിനിപ്പുറമാണ് ശിക്ഷാവിധി. ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ 20 രേഖകള്‍ ഹാജരാക്കുകയും 20 സാക്ഷികളെ വിസ്‌തരിക്കുകയും ചെയ്‌തുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. സിഐ ബാബുരാജ് എസ്‌ഐ ശിവശങ്കരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.