പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ക്ഷീരസംഘത്തിലെ കോടികളുടെ അഴിമതിയില്‍ അന്വേഷണമാവശ്യപ്പെട്ട് വിവിധ ആദിവാസി സംഘടനകൾ കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി. എഐഎഡിഎംകെയും മാര്‍ച്ചിന് നേതൃത്വം നല്‍കി. ഏഴ് കോടി രൂപയുടെ ക്രമക്കേടാണ് കോട്ടത്തറ ക്ഷീരസംഘത്തിൽ കണ്ടെത്തിയത്. എന്നാൽ ഇതേക്കുറിച്ച് അന്വേഷിക്കാൻ നടപടികൾ സ്വീകരിക്കേണ്ടവർ നിശബ്‌ദരായി തുടരുകയും അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്ന ഡയറി ഓഫീസർ ശാന്താ മണിക്ക് നേരെ പ്രദേശത്തെ ഉദ്യോഗസ്ഥ-രാഷ്‌ട്രീയ നേതൃത്വം പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
അട്ടപ്പാടിയില്‍ കോടികളുടെ അഴിമതി ആരോപണം; പ്രതിഷേധവുമായി ആദിവാസി സംഘടനകൾ - ഷോളയൂർ സഹകരണ ബാങ്ക്
കോട്ടത്തറ ക്ഷീര വികസന സംരക്ഷണ വകുപ്പിലെ അഴിമതികളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു
അട്ടപ്പാടിയില്‍ കോടികളുടെ അഴിമതി പുറത്ത്; പ്രതിഷേധവുമായി ആദിവാസി സംഘടനകൾ
ക്ഷീര വികസന സംരക്ഷണ വകുപ്പിലെ കോടികളുടെ അഴിമതികളിൽ വിജിലൻസ് അന്വേഷണം നടത്തുക, അഴിമതി പുറത്തുകൊണ്ടുവന്ന ഡയറി ഓഫീസർക്കെതിരെയുള്ള പ്രതികാരനടപടികൾ അവസാനിപ്പിക്കുക, ഇരട്ടപ്പദവികളുടെ ആനുകൂല്യം ലഭിക്കുന്ന ഷോളയൂർ സഹകരണ ബാങ്ക് പ്രസിഡന്‍റിനെതിരെ കേസെടുക്കുക, അഴിമതിക്ക് ചുക്കാൻ പിടിക്കുന്ന വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്‍റ് സെക്രട്ടറിയെ പിരിച്ചുവിടുക എന്നിവയാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.