കേരളം

kerala

ETV Bharat / state

ഓപ്പറേഷൻ പി ഹണ്ട്; പാലക്കാട് ഒരാൾ അറസ്റ്റിൽ - arrest operation p hunt

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവരെ നടപടി സ്വീകരിക്കാന്‍ ആരംഭിച്ചതാണ് ഒപ്പറേഷന്‍ പി ഹണ്ട്.

ഓപ്പറേഷൻ പി ഹണ്ട്  സംസ്ഥാനപൊലീസ്  സൈബര്‍ ഡോം  operation p hunt  arrest operation p hunt  palakkad p hunt
ഓപ്പറേഷൻ പി ഹണ്ട്; പാലക്കാട് ഒരാൾ അറസ്റ്റിൽ

By

Published : Apr 4, 2022, 12:49 PM IST

പാലക്കാട്: ഓപ്പറേഷന്‍ പി ഹണ്ട് പരിശോധനയില്‍ മണ്ണാര്‍ക്കാട് നിന്നും ഒരാളെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശി റൈഫുൽ (30) ആണ് അറസ്‌റ്റിലായത്. ജില്ലയില്‍ പുതുതായി 10 കേസുകളും രജിസ്‌റ്റര്‍ ചെയ്‌തു.

പരിശോധനയുടെ ഭാഗമായി 3 കേസാണ് പാലക്കാട് പൊലീസ് സബ്‌ഡിവിഷനില്‍ മാത്രം രജിസ്‌റ്റര്‍ ചെയ്‌തത്. ചിറ്റൂർ, ആലത്തൂർ, ഷൊർണൂർ സബ്‌ഡിവിഷനുകളില്‍ രണ്ട് വീതം കേസുകളും രേഖപ്പെടുത്തി. ഓപ്പറേഷന്‍റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവരേയും തിരയുന്നവരേയും കുടുക്കാന്‍ ആരംഭിച്ചതാണ് ഒപ്പറേഷന്‍ പി ഹണ്ട്. സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് നടത്തുന്ന സൈബര്‍ ഓപ്പറേഷന്‍ ആണിത്. ഇതിന്‍റെ വിവിധഘട്ടങ്ങളിലായി സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പേരാണ് അന്വേഷണസംഘത്തിന്‍റെ വലയിലായിട്ടുള്ളത്.

Also read: ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച 14 പേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details