പാലക്കാട്:കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സ്ഥാപകദിന സമ്മേളനം പാലക്കാട് സൂര്യ ലക്ഷ്മി കൺവെൻഷൻ സെന്‍ററില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കെജിഒയു സംസ്ഥാന പ്രസിഡന്‍റ് കെ വിമലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പത്മകുമാർ സ്വാഗതം പറഞ്ഞു. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ആശംസ പ്രസംഗം നടത്തി.
ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സ്ഥാപക ദിന സമ്മേളനം പാലക്കാട് നടന്നു - മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു
ഉമ്മൻചാണ്ടി
പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിൽ വന്ന അപാകതകൾ പരിഹരിക്കുക, പ്രധാന വകുപ്പുകളുടെ ഘടനാപരമായ മാറ്റങ്ങൾ സർവീസ് സംഘടനകളുമായി ചർച്ച ചെയ്തതിനുശേഷം മാത്രം സ്വീകരിക്കുക, പ്രൊഫഷണൽ കോളജുകളിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ട് വച്ചു. ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കാത്ത സർക്കാർ നിലപാട് അംഗീകരിക്കാനാവുന്നതല്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.