ഓണക്കിറ്റ് വിതരണം നടത്തി - വടക്കന്തറ ഡോക്ടര്‍ നായര്‍ എല്‍.പി സ്‌കൂൾ
ശരവണ ട്രസ്റ്റിന്‍റേയും ആദിവാസി സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിലാണ് വടക്കന്തറ ഡോക്ടര്‍ നായര്‍ എല്‍.പി സ്‌കൂളില്‍ ഓണക്കിറ്റ് വിതരണം നടത്തിയത്.
പാലക്കാട്: ശരവണ ട്രസ്റ്റിന്‍റേയും ആദിവാസി സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ വടക്കന്തറ ഡോക്ടര്‍ നായര്‍ എല്‍.പി സ്‌കൂളില്‍ ഓണക്കിറ്റ് വിതരണം നടത്തി. വി.കെ ശ്രീകണ്‌ഠന്‍ എം.പി ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടത്തി. ജാതി-മത-വര്‍ഗീയ ചിന്തകളില്ലാതെയാണ് ഓണം ആഘോഷിക്കുന്നതെന്നും മനുഷ്യരെല്ലാവരേയും ഒറ്റ മനസുകൊണ്ടു കാണുകയാണ് ഓണസന്ദേശമെന്നും വി.കെ ശ്രീകണ്‌ഠന്‍ എം.പി. പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ സഹീര്‍ അധ്യക്ഷത വഹിച്ചു. ശരവണ ട്രസ്റ്റ് കണ്‍വീനര്‍ മോഹന്‍ദാസ് ആമുഖപ്രഭാഷണം നടത്തി. രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ വിബിന്‍, റാഫി ജൈനിമേട്, സി.ഹരി എന്നിവര്‍ സംസാരിച്ചു.