പാലക്കാട്: പത്തു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ. പട്ടാമ്പി നാട്യമംഗലം പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീറിനെയാണ് (50) കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇായള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് ഫയല്‍ ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നാട്യമംഗലത്ത് ബാർബർഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീർ കുട്ടിയെ മുടി വെട്ടിത്തരാം എന്നുപറഞ്ഞ് തന്‍റെ ഷോപ്പിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.