പാലക്കാട്: വാളയാറിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 14.250 കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ഒഡിഷ കാന്തമാൽ സ്വദേശി റൂണ കഹാർ (33), ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര (32) എന്നിവരാണ് അറസ്റ്റിലായത്. ഒഡിഷയിൽ നിന്നും അതിഥി തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; അതിഥി തൊഴിലാളികളില്‍ നിന്ന് 14.250 കിലോ കഞ്ചാവ് പിടിച്ചെടുത്തു - ഓണം സ്പെഷ്യൽ ഡ്രൈവ്
ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വാളയാറിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 14.250 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികള്‍ പിടിക്കപ്പെട്ടത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിലെ അതിഥി തൊഴിലാളികൾക്കിടയിൽ ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്
വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; അതിഥി തൊഴിലാളികളില്‍ നിന്ന് 14.250 കിലോ കഞ്ചാവ് പിടിച്ചെടുത്തു
കഞ്ചാവ് ചെറിയ പൊതികളിലാക്കി പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിലെ അതിഥി തൊഴിലാളികൾക്കിടയിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് എക്‌സൈസ് പറഞ്ഞു. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. എക്‌സൈസ് ഇൻസ്പെക്‌ടർ കെ ആർ അജിത്ത്, പ്രിവന്‍റീവ് ഓഫിസർ ടി ജെ അരുൺ കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ബെൻസൺ ജോർജ്, പി ശരവണൻ, കെ വിഷ്‌ണു, ഡ്രൈവർ എസ് പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.