പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സിന്റെ സമ്പർക്ക പട്ടികയിൽ 144 പേർ. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, ആശാ പ്രവർത്തകർ, കൊവിഡ് വോളണ്ടിയർമാർ എന്നിവരാണ് പട്ടികയിലുള്ളത്. ഒന്നാം സമ്പർക്ക പട്ടികയിൽ 55 പേരും രണ്ടാം സമ്പർക്ക പട്ടികയിൽ 89 പേരുമാണുള്ളത്. ഒന്നാം സമ്പർക്ക പട്ടികയിലെ 25 പേർ രോഗ സാധ്യത കൂടിയ വിഭാഗത്തിൽ പെട്ടവരാണ്.
പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സിന്റെ സമ്പർക്ക പട്ടികയിൽ 144 പേർ - പാലക്കാട്
ഒന്നാം സമ്പർക്ക പട്ടികയിൽ 55 പേരും രണ്ടാം സമ്പർക്ക പട്ടികയിൽ 89 പേരുമാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സായ ഇവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. രണ്ടു മാസത്തെ അവധിക്ക് ശേഷം ജൂൺ 15 നാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. ജൂൺ 22 നാണ് ഇവരുടെ സ്രവം പരിശോധനക്ക് എടുത്തത്. 26 ന് രോഗം സ്ഥിരീകരിക്കുമ്പോഴും ഇവർ ജോലിയിലായിരുന്നു. ജൂൺ 17നും 25നും സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ഇവർ കുഞ്ഞുങ്ങൾക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. കുത്തിവെപ്പ് എടുത്ത കുട്ടികളുടെയും അമ്മമാരുടെയും സ്രവം ഇന്ന് പരിശോധിക്കും.