പാലക്കാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 90 വയസുകാരന് 3 വർഷം തടവും 50000 രൂപ പിഴയും വിധിച്ചു. പട്ടാമ്പി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമത്തിലാണ് സംഭവം.
2020ൽ അയൽവാസിയായ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. ജഡ്ജി സതീഷ് കുമാറിന്റേതാണ് വിധി. 9 സാക്ഷികളെയും പ്രോസിക്യൂഷൻ ഹാജരാക്കിയ നിരവധി രേഖകളും വിസ്തരിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.