പാലക്കാട്:ഇന്ത്യ ലോക രാജ്യങ്ങളുടെ കൈയ്യടി നേടിയത് ചന്ദ്രയാന്‍ 3 വിജയ ദിനത്തിലായിരുന്നു. ലോകം ആഘോഷിച്ചെങ്കിലും ഇന്ത്യയില്‍ കാര്യമായ ആഘോഷങ്ങളുണ്ടായില്ലെന്ന ചിന്തയില്‍ നിന്നാണ് നിലാക്കനവിന്‍റെ പിറവിയെന്ന് സംവിധായകന്‍ വിനോദ് മങ്കര പറയുന്നു(Nilakkanav Moonlight Chronicle).
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ജര്‍മ്മന്‍ ഭൗതികശാസ്ത്രജ്ഞന്‍ ജോനാസ് കെപ്ലറുടെ സോമ്നിയം എന്ന ലോകത്തിലെ തന്നെ ആദ്യ സയന്‍സ് ഫിക്ഷന്‍റെ മൊഴി മാറ്റമാണ് നിലാക്കനവ് .
ചന്ദ്രന്‍റെ വിദൂര തീരങ്ങളിലേക്കുള്ള യാത്ര മാത്രമല്ല അതിന്‍റെ പിന്നിലെ ശാസ്ത്രവും വിശദമായി വിവരിക്കുന്ന ചന്ദ്ര പര്യവേക്ഷണം വ്യക്തമാക്കുന്ന ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നതാകും നിലാക്കനവ്. ഒരു അമ്മയും മകനും തമ്മിലുള്ള സംഭാഷണമാണ് "നിലാക്കനവ്". കലയുടെയും ശാസ്ത്രത്തിന്‍റേയും സമന്വയത്തിന്‍റെ തെളിവായിരിക്കും തന്‍റെ പുതിയ സംരംഭമെന്നും വിനോദ് മങ്കര പറഞ്ഞു.