കേരളം

kerala

പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍, ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

By

Published : Jul 4, 2022, 8:31 AM IST

ശസ്‌ത്രക്രിയ ആവശ്യമാണെന്ന് പറഞ്ഞ ആശുപത്രി അധികൃതര്‍ പിന്നീട് സുഖപ്രസവത്തിനായി മരുന്ന് നൽകിയതാണ് കുഞ്ഞിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ

New born babys death after medicine injuncted  Infant mortality  death reports of new born babies  പാലക്കാട് പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം  ചികിത്സ പിഴവിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു
പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍, ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ചികിത്സ പിഴവാരോപിച്ച് ബന്ധുക്കൾ. അത്തിക്കോട് സ്വദേശിനി ഐശ്വര്യയുടെ കുഞ്ഞാണ് മരിച്ചത്. ഐശ്വര്യ ​ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്.

രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രിയിൽ ബഹളം വച്ചു. ഇവരുടെ പരാതിയെ തുടര്‍ന്ന് ചികിത്സ പിഴവിനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രവസനത്തിനായി 29നാണ് ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശസ്‌ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ശസ്‌ത്രക്രിയ നടത്താതെ സുഖപ്രസവത്തിനായി മരുന്ന് നൽകിയതാണ് കുഞ്ഞിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്‌ച രാത്രി 10.30നാണ് കുഞ്ഞ് ജനിച്ചത്.

കുഞ്ഞ് മരിച്ചെന്ന് രാത്രി വൈകി ബന്ധുക്കളെ അറിയിച്ചു. ആരോ​ഗ്യനില വഷളായതോടെ രാത്രി തന്നെ ഐശ്വര്യയെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

Also Read മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പാലക്കാട് നവജാതശിശു മരിച്ചു

ABOUT THE AUTHOR

...view details