കേരളം

kerala

ETV Bharat / state

വാളയാർ പീഡനത്തില്‍ വേണ്ടത് പുനഃരന്വേഷണം: മുല്ലപ്പള്ളി രാമചന്ദ്രൻ - മുല്ലപ്പള്ളി രാമചന്ദ്രൻ

വാളയാറിൽ കുട്ടികളുടെ നീതിക്കായി സത്യഗ്രഹം ഇരിക്കുന്ന രക്ഷിതാക്കളെയും വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയും മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു.

Mullappally  pinarayi  walayar case  വാളയാർ കേസ്  മുല്ലപ്പള്ളി രാമചന്ദ്രൻ  പുനരന്വേഷണം
വാളയാർ കേസിൽ പുനരന്വേഷണമാണ് വേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Oct 29, 2020, 8:10 PM IST

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണമല്ല കോടതിയുടെ മേൽനോട്ടത്തിൽ പുനഃരന്വേഷണം ആണ് നടത്തേണ്ടതെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാളയാറിൽ കുട്ടികളുടെ നീതിക്കായി സത്യഗ്രഹം ഇരിക്കുന്ന രക്ഷിതാക്കളെയും വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയും മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. ജില്ല കോൺഗ്രസ് നേതൃയോഗത്തിനു ശേഷമാണ് വാളയാർ പെൺകുട്ടികളുടെ രക്ഷിതാക്കളെ കെ.പി.സി.സി പ്രസിഡൻ്റ് സന്ദർശിച്ചത്. വാളയാർ കേസ് നടത്തിപ്പിനാവശ്യമായ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് കുടുംബത്തിന് മുല്ലപ്പള്ളി ഉറപ്പുനൽകി. സിംഹാസനത്തിലിരുന്ന് നാടുവാഴിയായ പിണറായി നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴായി എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.

ABOUT THE AUTHOR

...view details