പാലക്കാട്: ആറ് വയസുകാരന് മുതിര്‍ന്നവര്‍ക്കൊപ്പം മഡ് റെയ്‌സിങ്ങിന് പരിശീലനം നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പൊലീസ്. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്‌ദുല്ലക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പാലക്കാട് ആറ് വയസുകാരന് മഡ്‌റെയ്‌സിങ് പരിശീലനം: പിതാവിനെതിരെ കേസെടുത്തു - ആറ് വയസുകാരന്‍ മഡ് റെയ്‌സിങ്
വിദ്യാര്‍ഥി മുതിര്‍ന്നവര്‍ക്കൊപ്പം അപകടമാം വിധം റെയ്‌സിങ് പരിശീലനം നടത്തുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു.
മുതിര്‍ന്നവര്‍ക്കൊപ്പം അപകടകരമാം വിധം വിദ്യാര്‍ഥി റേസിങ് പരിശീലനം നടത്തുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ പിതാവിനോട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ അടിയന്തരമായി ഹാജരാകാൻ പൊലീസ് അറിയിച്ചിട്ടുണ്ട്.
ഞായറാഴ്‌ച (10.04.22) കാടാങ്കോട്ടില്‍ ക്ലബ്ബുകള്‍ സംഘടിപ്പിച്ച മഡ് റെയസിങ് പരിശീലനത്തിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ടോയി ബൈക്കാണ് പരിശീലനത്തിനായി ഉപയോഗിച്ചതെന്നാണ് പിതാവിന്‍റെ വിശദീകരണം.