കേരളം

kerala

ETV Bharat / state

ബെഹ്റ, ബാർ, ബിവറേജ് എന്നിവക്ക് കൊറോണ ഭീതി ഇല്ലേയെന്ന് ഷാഫി പറമ്പിൽ എംഎൽഎ

ഡി.ജി.പി ലോക്‌നാഥ് ബെഹ്റക്കെതിരെയും സർക്കാരിനെതിരെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ.

By

Published : Mar 16, 2020, 4:36 PM IST

Updated : Mar 16, 2020, 5:07 PM IST

കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ  MLA Safi parampil has been critisised DGP Loknath Bahra  ബെഹ്റക്കെതിരെയും സർക്കാറിനെതിരെയും രൂക്ഷ വിമർശനമുന്നയിച്ച്  പാലക്കാട്‌ നടത്തിയ പത്ര സമ്മേളനത്തിൽ
ബഹ്റ, ബാർ, ബിവറേജ് എന്നിവക്ക് കോറോണ ഭീതി ഇല്ലേ? ; ഷാഫി പറമ്പിൽ എംഎൽഎ

പാലക്കാട്‌: ഡി.ജി.പി ലോക്‌നാഥ് ബെഹ്റക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. ബഹ്റ, ബാർ, ബിവറേജ് എന്നിവക്ക് കൊറോണ ഭീതി ഇല്ലേ എന്ന് പാലക്കാട്‌ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.

ബെഹ്റ, ബാർ, ബിവറേജ് എന്നിവക്ക് കോറോണ ഭീതി ഇല്ലേ? ; ഷാഫി പറമ്പിൽ എംഎൽഎ

വിദേശയാത്ര കഴിഞ്ഞ് വന്ന ലോക്നാ‌ഥ് ബെഹ്റ നിരീക്ഷണത്തിൽ പോകാത്തത് കുറ്റകരമാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗങ്ങളിൽ ബെഹ്റ പങ്കെടുക്കുന്നത് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ബിവറേജിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നത് എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

Last Updated : Mar 16, 2020, 5:07 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details