പാലക്കാട് ഇ ശ്രീധരൻ സ്ഥാനാർഥിയായേക്കും
തൃശൂരിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മെട്രോമാൻ ഇ ശ്രീധരന്റെ പേര് നിർദേശിക്കപ്പെട്ടത്.
പാലക്കാട് ഇ ശ്രീധരൻ സ്ഥാനാർഥിയായേക്കും
പാലക്കാട്:മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർഥിയായേക്കും. തൃശൂരിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരന്റെ പേര് നിർദേശിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ കേന്ദ്രത്തിന് കൈമാറി. ശ്രീധരൻ നാളെ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന.