പാലക്കാട്:വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മയക്കുമരുന്ന് പിടികൂടി. എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണർ സ്‌ക്വാഡും പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് പിടികൂടിയത്. കോയമ്പത്തൂർ-പാലക്കാട് ഹൈവേയിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്‌തത്. പുഴക്കാട്ടിരി മുഹമ്മദ് ഷനൂബ് (26), പുൽപ്പറ്റ സ്വദേശി മുഹമ്മദ് ഷാരൂൺ (26), തൃശൂർ ചാവക്കാട് സ്വദേശി ജാഫർ (42) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
പാലക്കാട് വാളയാറിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
യുവാക്കൾക്കിടയില്‍ ന്യൂജെൻ 'എം' എന്നാണ് എംഡിഎംഎ അറിയപ്പെടുന്നതെന്നും ഈ മയക്കുമരുന്നു വളരെ കുറച്ചു മില്ലിഗ്രാം അളവിൽ ഉപയോഗിച്ചാൽ പോലും വളരെ കൂടുതൽ സമയം ഉന്മാദ അവസ്ഥയിൽ എത്തുമെന്നതിനാൽ പുതു തലമുറയിലെ ലഹരി ഉപഭോക്താക്കൾക്കിടയിൽ എംഡിഎംഎക്ക് വൻ സ്വീകാര്യതയാണുള്ളതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു
കോയമ്പത്തൂർ ഭാഗത്ത് നിന്നും വരികയായിരുന്ന കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്നെന്നാണ് എക്‌സൈസ് സംഘത്തിന്‍റെ പ്രാഥമിക നിഗമനം. പാലക്കാട് അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണർ എ രമേഷ് പ്രതികളെ ചോദ്യം ചെയ്‌തു. യുവാക്കൾക്കിടയില്‍ ന്യൂജെൻ 'എം' എന്നാണ് എംഡിഎംഎ അറിയപ്പെടുന്നതെന്നും ഈ മയക്കുമരുന്നു വളരെ കുറച്ചു മില്ലിഗ്രാം അളവിൽ ഉപയോഗിച്ചാൽ പോലും വളരെ കൂടുതൽ സമയം ഉന്മാദ അവസ്ഥയിൽ എത്തുമെന്നതിനാൽ പുതു തലമുറയിലെ ലഹരി ഉപഭോക്താക്കൾക്കിടയിൽ എംഡിഎംഎക്ക് വൻ സ്വീകാര്യതയാണുള്ളതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിലുള്ള രാസ മയക്കുമരുന്നുകൾ തുടർച്ചയായി ഉപയോഗിച്ചാൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാനും മാനസിക രോഗികളായി മാറുവാനുമുള്ള സാധ്യത കൂടുതലാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പാലക്കാട് എഇസി സ്‌ക്വാഡ് പ്രിവന്‍റീവ് ഓഫീസർമാരായ എ ജയപ്രകാശൻ, ആർ വേണുകുമാർ, എസ് മൻസൂർ അലി (ഗ്രേഡ് ), സിഇഒമാരായ ബി ഷൈബു, കെ ജ്ഞാനകുമാർ, അഭിലാഷ് കെ, അനിൽ കുമാർ ടി എസ്, എം അഷറഫലി, എ ബിജു, സി ഭുവനേശ്വരി, എക്‌സൈസ് ഡ്രൈവർമാരായ ലൂക്കോസ്, കൃഷ്ണ കുമാർ, പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്‍റീവ് ഓഫീസർമാരായ എം കെ സാജു, ആർ എസ് സുരേഷ് (ഗ്രേഡ് ), സിഇഒ മാരായ നാസർ യു , പ്രസാദ് എം, ജോസ് ജെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.