പാലക്കാട്: മാലിന്യ സംസ്‌കരണവും ബോധവത്കരണവും ലക്ഷ്യമിട്ട് ഫെബ്രുവരിയില്‍ ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് തൃത്താലയിൽ ജനകീയ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ-. വെള്ളാനിക്കര കാർഷിക കോളജ് അവസാന വർഷ ബിരുദ വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച ഗ്രാമീണ സഹവാസ പരിപാടി ധരണിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യ സംസ്‌കരണവും ബോധവത്കരണവും; തൃത്താലയില്‍ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി എംബി രാജേഷ് - dharani
ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് ഫെബ്രുവരിയിലാണ് ജനകീയ കാമ്പയിന്‍.
സുസ്ഥിര തൃത്താല പദ്ധതിയിലൂടെ 830 ഏക്കര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കാനായി. പദ്ധതി കൂടുതല്‍ ജനകീയമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പ്രധാനമാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണയാണ് പദ്ധതിക്ക് ആവശ്യം.
മണ്ണ്, ജലം, കാർബൺ എമിഷൻ കുറയ്ക്കുക, കാർബൺ ന്യൂട്രാലിറ്റി മാലിന്യ സംസ്‌കരണം, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, കാർഷിക ഉത്പാദനം വർധിപ്പിക്കുക തുടങ്ങിയവ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ ചിലതാണ്. പദ്ധതിക്ക് ആവശ്യമായ ഡാറ്റകളും വിവരങ്ങളും ലഭിക്കുന്നതിന് സഹവാസ ക്യാമ്പ് സഹായമായി എന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര കാർഷിക കോളജ്, പട്ടിത്തറ ഗ്രാമപഞ്ചായത്ത്, പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം, കൃഷിഭവൻ എന്നിവരുടെ സഹകരണത്തോടെയാണ് ധരണി പരിപാടി സംഘടിപ്പിച്ചത്.