പാലക്കാട്:കാർഷിക ഗ്രാമമായ മാത്തൂരിൽ ''മാത്തൂര്‍ മഷ്റൂം'' എന്ന പേരില്‍ വേറിട്ട പദ്ധതിയുമായി വില്ലേജ് ഓഫീസറും ജീവനക്കാരും. കൂണ്‍ കൃഷിയിലൂടെ പ്രദേശത്തെ കാര്‍ഷിക കുടുംബങ്ങളുടെ ജീവിതനിലവാരവും, സാമ്പത്തിക ഭദ്രതയും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി ആദ്യവില്‍പന കർഷകൻ ശിവദാസനിൽ നിന്നും തണ്ണിരംകാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ രാധാകൃഷ്‌ണന്‍ ഏറ്റുവാങ്ങി.
കൃഷി വകുപ്പിന്‍റെ മലമ്പുഴയിലെ ട്രെയിനിങ് സെന്‍ററില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ട്രെയിനിങ് സെന്‍റര്‍ ഡയറക്‌ടര്‍ എസി ആശാനാഥിന്‍റെ നേതൃത്വത്തില്‍ ഇതുവരെ 150-ഓളം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
"മാത്തൂര്‍ മഷ്റൂം" പദ്ധതി