പാലക്കാട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയതില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. അകത്തേത്തറ റെയിൽവേ ക്വാർട്ടേഴ്‌സിൽ സുബ്രഹ്മണ്യനെയാണ് (62) കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. പിഴ അടയ്‌ക്കുന്ന തുക പെൺകുട്ടികൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
ALSO READ: തൃശൂരില്‍ സഞ്ചിയില്‍ പൊതിഞ്ഞ് നവജാതശിശുവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി