ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി
മുണ്ടായ സ്വദേശി വിനായകനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്
ഭാരതപുഴയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി
പാലക്കാട്: ഷൊര്‍ണൂരില്‍ മുണ്ടമുക അയ്യപ്പൻ കാവിന് സമീപം ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. മുണ്ടായ സ്വദേശി വിനായകനെ(24) ആണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. യുവമോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്‍റാണ് വിനായകന്‍.