കേരളം

kerala

ETV Bharat / state

എക്‌സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് ഓടിയ ആൾ കുഴഞ്ഞുവീണ് മരിച്ചു - എക്‌സൈസ് പരിശോധനക്കിടെ ആൾ കുഴഞ്ഞുവീണു മരിച്ചു

മരണപ്പെട്ട ശേഖരന് രണ്ടുതവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്ന് അയൽവാസികൾ പറഞ്ഞതായി എക്‌സൈസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

man death in palakkad  man died during excise inspection  എക്‌സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് ഓടിയ ആൾ കുഴഞ്ഞുവീണ് മരിച്ചു  എക്‌സൈസ് പരിശോധനക്കിടെ ആൾ കുഴഞ്ഞുവീണു മരിച്ചു  പാലക്കാട് കുഴഞ്ഞുവീണ് മരിച്ചു
എക്‌സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് ഓടിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

By

Published : Mar 21, 2022, 10:13 AM IST

പാലക്കാട്: പരിശോധനക്കെത്തിയ എക്‌സൈസ്‌ സംഘത്തെ കണ്ട് ഓടിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ഗോവിന്ദാപുരം പാറയ്ക്കൽചള്ള ശേഖരനാണ്‌ (55) മരിച്ചത്. കൊല്ലങ്കോട് എക്‌സൈസ്‌ റേഞ്ച് ഉദ്യോഗസ്ഥരാണ് ഞായറാഴ്‌ച വൈകിട്ട്‌ 4.30ന്‌ പാറയ്ക്കൽചള്ളയിൽ പരിശോധനക്കെത്തിയത്‌.

ഇവരെ കണ്ടയുടൻ ശേഖരൻ തളർന്നു വീഴുകയായിരുന്നു. അയൽവാസികളെക്കൂട്ടി എക്‌സൈസ്‌ ജീപ്പിൽത്തന്നെ ചുള്ളിയാർമേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും വിദഗ്‌ധ ചികിത്സക്കായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.

കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ പരിശോധിച്ച്‌ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ട ശേഖരന് രണ്ടുതവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്ന് അയൽവാസികൾ പറഞ്ഞതായി എക്‌സൈസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: കോടതി ഉത്തരവ് മറച്ചുവച്ച് ഭൂമി ഇടപാട് ; സുരേഷ്‌ ഗോപിയുടെ സഹോദരന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

ABOUT THE AUTHOR

...view details