പാലക്കാട്:ജനുവരി മുതൽ മാർച്ച് വരെ നടക്കാറുള്ള സ്കൂൾ കോളജ് വിനോദയാത്ര വേളയിലും മധ്യവേനലവധിക്കാലത്തുമാണ് മലമ്പുഴയിലേക്ക് വിനോദസഞ്ചാരികൾ കൂടുതലായി എത്താറുള്ളത്. എന്നാൽ ഇത്തവണ കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണുമെല്ലാം വന്നതോടെ മലമ്പുഴ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ രാജ്യത്ത് അടച്ചുപൂട്ടിയിരുന്നു. ഇതോടെ പ്രതിസന്ധിയിലായത് ടൂറിസത്തെ ആശ്രയിച്ച് നിലനിൽക്കുന്ന കച്ചവടക്കാരാണ്. ഇത്തവണ മലമ്പുഴ ഉദ്യാനം അടച്ചിട്ടതിനാൽ പ്രതീക്ഷിച്ചിരുന്ന കച്ചവടമൊന്നും നടക്കാത്തതിന്‍റെ നിരാശയിലാണ് ഇവിടുത്തെ വഴിയോര വ്യാപാരികൾ.
ആളും ആരവവും ഇല്ലാതെ മലമ്പുഴ; ദുരിതത്തിലായി കച്ചവടക്കാർ - Malampuzha
മലമ്പുഴ ഉദ്യാനം അടച്ചിട്ടതിനാൽ പ്രതീക്ഷിച്ചിരുന്ന കച്ചവടമൊന്നും നടക്കാത്തതിന്‍റെ നിരാശയിലാണ് ഇവിടുത്തെ വഴിയോര വ്യാപാരികൾ.
ആളും ആരവവും ഇല്ലാതെ മലമ്പുഴ; ദുരിതത്തിലായി കച്ചവടക്കാർ
ഒരു വർഷം മുഴുവൻ നിലനിൽക്കാനുള്ള വരുമാനം ഈ മൂന്നോ നാലോ മാസങ്ങൾ കൊണ്ടായിരുന്നു ഇവർക്ക് ലഭിക്കുന്നത്. ആ സാധ്യതയാണ് കൊവിഡ് മൂലം ഇല്ലാതായത്. പലരും സർക്കാർ റേഷനെയും മറ്റും ആശ്രയിച്ചാണ് ഇപ്പോൾ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മഴക്കാലമായതിനാൽ ഉടൻ ഉദ്യാനം തുറന്നാൽ തന്നെ രണ്ടുമാസത്തേക്ക് കച്ചവടമൊന്നും ഉണ്ടാവില്ലെന്നും ഇവർക്കറിയാം. അടുത്ത ഓണക്കാലത്തെങ്കിലും കൊവിഡ് പ്രതിസന്ധികൾ മാറി മലമ്പുഴയിലേക്ക് വിനോദസഞ്ചാരികളെത്തി തുടങ്ങും എന്നാണ് ഇവരുടെ പ്രതീക്ഷ.
Last Updated : Jun 4, 2020, 4:10 PM IST