കേരളം

kerala

ETV Bharat / state

'മധു ഒളിവിലായിരുന്നു, വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്' ; മുന്‍ അഗളി ഡിവൈഎസ്‌പി ടി കെ സുബ്രഹ്മണ്യന്‍ കോടതിയില്‍ - മധു

അഗളി, പാലക്കാട്, തൃശൂര്‍ സ്റ്റേഷനുകളില്‍ മധുവിനെതിരെ കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

മുന്‍ അഗളി ഡിവൈഎസ്‌പി ടി കെ സുബ്രഹ്മണ്യന്‍  മധുക്കേസ്  മധുവധക്കേസ്  മധുവധക്കേസിൽ മുൻ ഡിവൈഎസ്‌പി വെളിപ്പെടുത്തൽ  മധുക്കേസിൽ വെളിപ്പെടുത്തൽ  മധുവിനെതിരെ പൊലീസ്  അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണം  മധുക്കേസ് അന്വേഷണം  Madhu case updation  Madhu murder case updation  Madhu murder case  Madhu murder  attappadi agali  crime news attappadi  madhu murder case investigation  investigate officer about madhu  officer statement about madhu background  അന്വേഷണ ഉദ്യോഗസ്ഥൻ  മധു  madhu
മധു കേസ്

By

Published : Dec 10, 2022, 2:14 PM IST

പാലക്കാട് :അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും ഒളിവിലായിരുന്നുവെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച മുന്‍ അഗളി ഡിവൈഎസ്‌പി ടി കെ സുബ്രഹ്മണ്യന്‍. പ്രതിഭാഗം വിസ്‌തരിക്കുന്നതിനിടെയാണ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണം.

മധു ഒളിവിലാണെന്ന് കാണിച്ച്‌ അബ്സ്കോണ്ടിങ് ചാര്‍ജ് നല്‍കിയിരുന്നു. അഗളി, പാലക്കാട്, തൃശൂര്‍ സ്റ്റേഷനുകളില്‍ മധുവിനെതിരെ കേസുകളുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് മധുവെന്ന് നേരത്തെ അറിയാമായിരുന്നു. മധു കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിലല്ലെന്ന നിഗമനത്തില്‍ എത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അത് നടത്തിയ ഡോക്‌ടറുടെ മൊഴിയും സാക്ഷി മൊഴിയും അടിസ്ഥാനമാക്കിയാണെന്നും ഇദ്ദേഹം മൊഴി നല്‍കി.

Also read:അട്ടപ്പാടി മധു കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്‌താരം തുടരുന്നു, ജെറോമിക് ജോര്‍ജിനെ പിന്നീട് വിസ്‌തരിക്കും

ഇയാള്‍ വിചാരണ നേരിടാന്‍ കഴിയുന്ന ആളാണോ അല്ലയോ എന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കേണ്ടതെന്ന ജസ്റ്റിസ് ഹേമയുടെ വിധിയുണ്ടെന്ന് മണ്ണാര്‍ക്കാട് പട്ടികജാതി,പട്ടിക വര്‍ഗ പ്രത്യേക കോടതി പ്രോസിക്യൂട്ടര്‍ പി ജയന്‍ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details