ലോക്ക് ഡൗൺ ഇളവിൽ ആശങ്ക - ലോക്ക് ഡൗൺ ഇളവുകൾ
കേരള സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ തിരുത്തിയതിനെ തുടർന്നാണ് സംഭവം
പാലക്കാട്: ലോക്ക് ഡൗണിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനങ്ങളിക്കിടയിൽ ആശങ്ക. സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപനം അനുസരിച്ച് തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിൽ കടകമ്പോളങ്ങൾ തുറക്കുകയും ജനങ്ങൾ സാധാരണ നിലയിൽ നിരത്തിലിറങ്ങുകയും ചെയ്തു. പിന്നാലെ കേരളസർക്കാർ പ്രഖ്യാപിച്ച ഇളവുകൾ തിരുത്തിയതിനെ തുടർന്ന് ജനങ്ങങ്ങൾ ആശങ്കയിലായി. പൊലീസ് ഇടപെട്ട് നിരത്തിലിറങ്ങിയ വാഹനങ്ങളെ തിരിച്ചയച്ചു. വ്യാപാര സ്ഥാപനങ്ങളിൽ ചിലത് അടച്ചെങ്കിലും മിക്കവയും ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുണ്ട്.