പാലക്കാട്:വാളയാര്‍, ഗോപാലപുരം ചെക്പോസ്റ്റുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 5800 രൂപ പിടികൂടി. വാളയാറില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍റെ സോക്സിനകത്ത് ഒളിപ്പിച്ച 5500 രൂപ സംഘം കണ്ടെത്തി.
അതേസമയം ഗോപാലപുരത്ത് നടത്തിയ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥന്‍ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ 350 രൂപയും സംഘം കണ്ടെടുത്തു. ചെക്ക്പോസ്റ്റുകളില്‍ ചരക്ക് ലോറികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന് ലോറി ജീവനക്കാരും ഉടമകളും വിജിലൻസ് ഡയറക്ടർ എം ആർ അജിത്കുമാറിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിശോധന. ചെക്പോസ്റ്റുകളിലെ പണപിരിവ് ചരക്ക് ഗതാഗത മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.