പാലക്കാട്:ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും എല്‍ ഡി എഫിന് ജയം. പല്ലശന ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡിലെ കൂടല്ലൂര്‍, ചെര്‍പ്പുളശ്ശേരി നഗരസഭയിലെ 23ാം വാര്‍ഡ് കോട്ടക്കുന്ന് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോട്ടക്കുന്നില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബിജേഷ് കണ്ണന്‍ 419 ഭൂരിപക്ഷത്തിനാണ് സീറ്റ് ഉറപ്പിച്ചത്. അതേ സമയം പല്ലശനയില്‍ എല്‍ ഡി എഫിന്‍റെ സ്ഥാനാര്‍ഥി കെ മണികണ്ഠന്‍ വിജയിച്ചത് 65 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്.
ഉപതെരഞ്ഞെടുപ്പ്; പാലക്കാട് രണ്ടിടങ്ങളിലും എല്‍ ഡി എഫിന് വിജയം - by elections
കോട്ടക്കുന്നില്‍ 419 സീറ്റിന്‍റെ ഭൂരിപക്ഷത്തിലും പല്ലശനയില്‍ 65 വോട്ടിന്‍റെ ഭൂരിപക്ഷത്തിലുമാണ് എല്‍ ഡി എഫ് വിജയിച്ചത്
ഉപതെരഞ്ഞെടുപ്പ് ; പാലക്കാട് രണ്ടിടങ്ങളിലും എല്‍ ഡി എഫിന് വിജയം
LDF 587,UDF 168, BJP 38 എന്നിങ്ങനെയാണ് പല്ലശനയിലെ കക്ഷി നില. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വാര്‍ഡ് മെമ്പറാണ് 21 വയസുള്ള മണികണ്ഠന്‍. കഴിഞ്ഞ തവണയുണ്ടായ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിന്‍റെ ഭൂരിപക്ഷത്തില്‍ ബി ജെ പി അധികാരത്തിലേറിയിരുന്നു.
also read: ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡിൽ ബി.ജെ.പിയ്ക്കു വിജയം