പാലക്കാട്:വടക്കഞ്ചേരിമംഗലം അണക്കെട്ടിന് സമീപം ഓടന്തോടിൽ ഉരുൾപൊട്ടൽ. അഞ്ച് വീടുകളിൽ വെള്ളം കയറി. ആളപായമില്ല. റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തിയതിനാൽ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. മുൻകരുതലെന്നോണം സമീപ പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
പാലക്കാട് മംഗലം അണക്കെട്ടിനടുത്ത് ഉരുൾപൊട്ടൽ; ആളപായമില്ല - ഉരുൾപൊട്ടൽ
റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തിയതിനാൽ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു; സമീപ പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ALSO READ:മുന്നറിയിപ്പ്..! സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച കൂട്ടിക്കൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ മേഖലകളിൽ ശക്തമായ മഴയുണ്ട്. സംസ്ഥാനത്ത് ഈ മാസം 24വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.