പാലക്കാട്: വിനോദസഞ്ചാരമേഖലയായ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കാനനഭംഗി ആസ്വദിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലും നിരവധി സഞ്ചാരികൾ കൂട്ടത്തോടെ നെല്ലിയാമ്പതിയിലേക്കെത്തുന്നു. എന്നാൽ സുരക്ഷ മുന്നറയിപ്പുകൾ ഇല്ലാത്തത് സഞ്ചാരികളെ അപകടത്തിലാക്കുന്നു. ശനിയാഴ്ച കാരപ്പാറ വണ്ണാത്തി പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചിരുന്നു.
നെല്ലിയാമ്പതിയിൽ സുരക്ഷ മുന്നറയിപ്പുകളുടെ അഭാവം സഞ്ചാരികളെ അപകടത്തിലാക്കുന്നു - നെല്ലിയാമ്പതി
ശനിയാഴ്ച കാരപ്പാറ വണ്ണാത്തി പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചിരുന്നു.
മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്തത് കാരണം പുഴ വെള്ളത്തിന്റെ ഒഴുക്കും ചെളിയും ആഴവും അറിയാതെ പുഴയിൽ ഇറങ്ങുന്ന സഞ്ചാരികൾ അപകടത്തിൽ പെടുന്നു. നാളുകൾക്കു മുമ്പ് ഒറ്റപ്പാലം സ്വദേശികളായ രണ്ടു ചെറുപ്പക്കാർ സീതാർകുണ്ട് വ്യൂ പോയിന്റിൽ നിന്നും കൊക്കയിലേക്കു വീണു അപകടം ഉണ്ടാകുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. അപകടം നടന്ന നെല്ലിമരത്തിനടുത്ത് കമ്പിവേലി കെട്ടി സഞ്ചാരികൾക്കു സംരക്ഷണമൊരുക്കിയിരുന്നു. എന്നാൽ മുന്നറിയിപ്പ് ബോർഡുകൾ ഒന്നും നെല്ലിയാമ്പതിയിൽ സ്ഥാപിച്ചിട്ടില്ല.
കൂടുതൽ വായനയ്ക്ക്:നെല്ലിയാമ്പതിയിൽ വീണ്ടും അപകടമരണം; വിനോദയാത്രക്കെത്തിയ രണ്ട് പേർ മുങ്ങി മരിച്ചു