പാലക്കാട്: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കുന്ന തരത്തിൽ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ കേസ് അട്ടിമറിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളാ പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം: കേരളാ പത്രപ്രവർത്തക യൂണിയൻ മാർച്ച് നടത്തി - media person death case
ശ്രീറാം വെങ്കിട്ടരാമന് ശിക്ഷ ലഭിക്കുന്ന കാര്യം ഉറപ്പാക്കണമെന്നും, ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നടന്ന മാർച്ചിൽ പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം: കേരളാ പത്രപ്രവർത്തക യൂണിയൻ മാർച്ച് നടത്തി
രക്ത പരിശോധന വൈകിപ്പിച്ച് കേസിൽ അട്ടിമറി നടത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ശ്രീറാമിന് ശിക്ഷ ലഭിക്കുന്ന കാര്യം ഉറപ്പാക്കണമെന്നും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. മാർച്ചിന് ശേഷം നടന്ന പ്രതിഷേധ യോഗം കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി സി കെ ശിവാനന്ദൻ ഉദ്ഘാടനം ചെയ്‌തു. പ്രസ് ക്ലബ്ബിൽ നിന്നുമാരംഭിച്ച മാർച്ച് ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു.