കേരളം

kerala

ETV Bharat / state

പൊലീസുകാരന്‍റെ മരണം; കൊലപാതകമെന്ന് ഭാര്യ സജിനി - എസ് സി എസ് ടി കമ്മിഷൻ

ജാതി വിവേചനം ഉണ്ടായിട്ടുണ്ടെന്ന് എസ് സി- എസ് ടി കമ്മീഷനോട് ആവർത്തിച്ച് സജിനി

റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ഭാര്യ സജിനി എസ് സി എസ് ടി കമ്മിഷന് മൊഴി നൽകി

By

Published : Aug 4, 2019, 11:39 AM IST

പാലക്കാട്: കല്ലേക്കാട് എആർ ക്യാംപിലെ പൊലീസുകാരന്‍റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ഭാര്യ സജിനി എസ് സി - എസ് ടി കമ്മിഷന് മൊഴി നൽകി. ക്യാമ്പില്‍ കുമാറിന് ജാതി വിവേചനവും ശാരീരിക ഉപദ്രവവും ഉണ്ടായിട്ടുണ്ടെന്നും സജിനി ആവർത്തിച്ചു പറഞ്ഞു. കുമാറിന്‍റെ ആത്മഹത്യാ കുറിപ്പിലടക്കം ജാതി വിവേചനത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.

റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ഭാര്യ സജിനി എസ് സി എസ് ടി കമ്മിഷന് മൊഴി നൽകി

രണ്ടരമാസമായി കുമാറിന്‍റെ മൊബൈൽ ഫോൺ പൊലീസുകാരുടെ കൈവശമായിരുന്നു. മർദ്ദനത്തിൽ ശരീരത്തിനേറ്റ അവശതകൾ കുമാർ മൊബൈലിൽ പകർത്താതിരിക്കാനാണ് പൊലീസുകാർ ഇങ്ങനെ ചെയ്തതെന്നും സജിനി കമ്മിഷനോട് പറഞ്ഞു. സജിനിയുടെ ആരോപണങ്ങൾ ഗൗരവകരമാണെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും കമ്മിഷൻ അംഗം എസ് അജയകുമാർ പറഞ്ഞു. സജിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു ചിലരുടെ മൊഴികൾ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജാതി വിവേചനം നടന്നിട്ടുണ്ടെങ്കിൽ കർശനമായ നടപടിയുണ്ടാകുമെന്നും കൊലപാതകമാണോയെന്ന കാര്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നും അജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ വെള്ളിയാഴ്ച എആർ ക്യാമ്പിലെ തെളിവെടുപ്പിന് ശേഷം കുമാറിനുനേരെ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നായിരുന്നു കമ്മിഷൻ കണ്ടെത്തിയിരുന്നത്. കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തതും ജാതി വിവേചനത്തിന്‍റെയോ മർദ്ദനം ഏൽപ്പിച്ചതിന്‍റെയോ പേരിൽ ആയിരുന്നില്ല. പാലക്കാട് പൊലീസ് മേധാവിയും ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നാണ് പ്രതികരിച്ചത്. രാവിലെ ഒൻപതിനാണ് കമ്മിഷൻ ഒറ്റപ്പാലത്തുള്ള ബന്ധുവിന്‍റെ വീട്ടിൽ കഴിയുന്ന സജിനിയുടെ മൊഴി രേഖപ്പെടുത്താൻ എത്തിയത്.

ABOUT THE AUTHOR

...view details