കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകന് പരിക്ക് - latest palakkad
പൊലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിയെ തുടർന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു.
കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകന് പരിക്ക്
പാലക്കാട്: ഉദ്യോഗാർഥിയായ അനുവിന്‍റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ പിഎസ്‌സി ഓഫീസ് മാർച്ചിൽ സംഘർഷം. കെഎസ്‌യു ജില്ലാ സെക്രട്ടറി അജാസ് ഉൾപ്പെടെ 5 പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിയെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇതിനിടെ ഉണ്ടായ ഉന്തുംതള്ളിനെയും തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. ലാത്തിച്ചാർജിൽ ജയ്ഹിന്ദ് ടിവി പാലക്കാട് റിപ്പോർട്ടർ ഷാരിക്ക് നവാസിന് പരിക്കേറ്റു.