പാലക്കാട്:ഓണറേറിയം ലഭിക്കാതെ ജീവിതം വഴിമുട്ടിയ സർക്കാർ എയ്‌ഡഡ് മേഖലയിലെ പ്രീ പ്രൈമറി അധ്യാപകര്‍ക്കും ആയമാർക്കും ആശ്വാസ പദ്ധതിയൊരുക്കുകയാണ് കെ.പി.എസ്.ടി.എ. തുച്ഛമായ വേതനം മാത്രം ലഭിക്കുന്ന ഇവര്‍ക്ക് ഫെബ്രുവരി മുതലുള്ള വേതനം ലഭിക്കാതായതോടെയാണ് കെ.പി.എസ്.ടി.എ സഹായവുമായി രംഗത്ത് വന്നിരിക്കുന്നത്. പാലക്കാട് ജില്ലയിൽ നിയമന അംഗീകാരമില്ലാതെ സർക്കാർ പ്രീ പ്രൈമറി മേഖലയിൽ 245 ടീച്ചർമാരും 129ലധികം ആയമാരും പ്രവർത്തിക്കുന്നുണ്ട്. അധ്യാപക രക്ഷാകര്‍ത്യ സമിതികളുടെ മേൽനോട്ടത്തിൽ ജോലി ചെയ്യുന്ന സർക്കാർ മേഖലയിലെ പ്രീ പ്രൈമറി ടീച്ചർക്ക് 11,000 രൂപയും ആയ മാർക്ക് 6500 രൂപയുമാണ് വേതനം. എയിഡഡ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മിനിമം വേതനം നിശ്ചയിച്ച് ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല. ഫെബ്രുവരി മുതൽ തുച്ഛമായ വേതനവും മുടങ്ങിയതോടെ ഇവർ ദുരിതത്തിലാണ്.
പ്രീ പ്രൈമറി അധ്യാപകര്‍ക്കും ആയമാർക്കും ആശ്വാസ പദ്ധതി - KPSTA
തുച്ഛമായ വേതനം മാത്രം ലഭിക്കുന്ന ഇവര്‍ക്ക് ഫെബ്രുവരി മുതലുള്ള വേതനം ലഭിക്കാതായതോടെയാണ് കെ.പി.എസ്.ടി.എ രംഗത്തെത്തിയത്
പ്രീ പ്രൈമറി ടീച്ചർ മാർക്കും ആയമാർക്കും ആശ്വാസ പദ്ധതിയൊരുക്കി കെ.പി.എസ്..ടി.എ
കെ.പി.എസ്.ടി.എ സംഘടനയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് രൂപീകരിച്ച വാട്ട്സ് ആപ്പ് കൂട്ടായ്മ ഇന്ന് കേരളത്തിലുടനീളം പ്രവർത്തിക്കുന്നുണ്ട്. ഇതിനോടകം 200 ഓളം പേർക്ക് സാമ്പത്തികമായും ഭക്ഷ്യവസ്തുക്കളായും സഹായം എത്തിച്ചിട്ടുണ്ട്. തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കാത്ത പ്രീ പ്രൈമറി മേഖലയിലെ ജീവനക്കാർക്ക് മുടങ്ങിക്കിടക്കുന്ന വേതനം ലഭിക്കാനുള്ള അടിയന്തര സാഹചര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്