പാലക്കാട്: അട്ടപ്പാടി ആനക്കട്ടിയില്‍ റോഡ് പണിക്കെത്തിയ സ്‌ത്രിയേയും യുവാവിനെയും കോഴിക്കോട് നല്ലളം സി ഐ മര്‍ദിച്ചതായി പരാതി. തമിഴ്‌നാട് കൃഷണഗിരി സ്വദേശി മരകത, തൊടുപുഴ സ്വദേശി അലക്‌സ് എന്നിവരെയാണ് മര്‍ദിച്ചത്. മദ്യപിച്ചെത്തിയ കോഴിക്കോട് നല്ലളം പൊലിസ് സ്റ്റേഷനിലെ സി ഐ കെ.കൃഷ്‌ണനാണ് ഇരുവരെയും മര്‍ദിച്ചത്.
റോഡ് പണിക്കെത്തിയവരെ മദ്യലഹരിയില്‍ സിഐ മര്‍ദിച്ചു - കൃഷ്‌ണന്‍
സി ഐ ക്കെതിരെ 323, 324, 506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു
ശനിയാഴ്‌ച രാത്രി പത്തുമണി സി.ഐ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ജോലി കഴിഞ്ഞ് താത്ക്കാലിക താമസ സ്ഥലത്ത് ടിപ്പര്‍ ലോറിയില്‍ വിശ്രമിക്കുന്നത് കണ്ടതും സി.ഐ വാഹനം നിര്‍ത്തി അസഭ്യ വാക്കുകള്‍ പറയുകയായിരുന്നു. ഇത് കേട്ട് ഇറങ്ങി വന്ന മരതകത്തെ കവിളിലടിക്കുകയും കൈയിലുണ്ടായിരുന്ന ടോര്‍ച് കൊണ്ട് അലക്‌സിനെ മര്‍ദിക്കുകയും ചെയ്തു.
ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി ഐ ക്കെതിരെ 323, 324, 506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. അട്ടപ്പാടി കണ്ടിയൂർ ഊരിലെ കാളി - വേന്തി ദമ്പതികളുടെ മകനാണ് കൃഷ്‌ണൻ. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി എസ്.ഐ. പോസ്റ്റിലെത്തുന്ന ആളാണ് കൃഷ്‌ണൻ.