കേരളം

kerala

ETV Bharat / state

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി : 87 ശതമാനം ഭൂമി ഏറ്റെടുക്കല്‍ മെയ് മാസം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍

പാലക്കാട്‌, എറണാകുളം ജില്ലകളിലായി 2,248 ഏക്കറാണ്‌ ഏറ്റെടുക്കുന്നത്‌

കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി  കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി ഭൂമി ഏറ്റെടുക്കല്‍  Kochi-Bangalore industrial corridor  Kochi-Bangalore industrial corridor land acquisition
കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി 87 ശതമാനം ഭൂമിയും മെയ്യില്‍ പൂര്‍ത്തിയാക്കമെന്ന് സര്‍ക്കാര്‍

By

Published : Mar 23, 2022, 10:03 PM IST

പാലക്കാട്‌ :കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കുവേണ്ടിയുള്ള 87 ശതമാനം ഭൂമിയുടെ ഏറ്റെടുക്കലും മെയ്‌ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍. പാലക്കാട്‌, എറണാകുളം ജില്ലകളിലായി 2,248 ഏക്കറാണ്‌ ഏറ്റെടുക്കുന്നത്‌. ഇതുവരെ സ്ഥലം ഏറ്റെടുക്കലിനുമാത്രം 1,288 കോടി സ്‌പെഷ്യൽ തഹസിൽദാർക്ക്‌ കൈമാറിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

കണ്ണമ്പ്രയിൽ 284 ഏക്കർ ആദ്യഘട്ടത്തിൽ ഏറ്റെടുത്തു. ഇതിനായി 410 കോടി രൂപ ഉടമകൾക്ക്‌ കൈമാറി. 298 ഏക്കാണ്‌ കണ്ണമ്പ്രയിൽ ആകെ ഏറ്റെടുക്കാനുള്ളത്‌. പുതുശേരി സെൻട്രൽ വൺ വില്ലേജിൽ ആകെ ഏറ്റെടുക്കാനുള്ള 653 ഏക്കറിൽ 182 ഏക്കർ ഏറ്റെടുത്തു.

രണ്ടാം ഘട്ടത്തിന് 382 കോടി അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള സ്ഥലം ഏറ്റെടുക്കലിന്റെ സാമൂഹിക ആഘാതപഠനം പൂർത്തിയായി. റിപ്പോർട്ട്‌ കിട്ടുന്ന മുറയ്‌ക്ക്‌ ഏറ്റെടുക്കാൻ അനുമതിയാകും. കൊച്ചി അയ്യമ്പുഴയിൽ 358 ഏക്കർ ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയാകുകയാണ്‌. മെയ്‌ മാസത്തോടെ പാലക്കാട്‌ ജില്ലയിലെ ഭൂമിയേറ്റെടുക്കൽ പൂർത്തിയാകും.

Also Read: ജലവിതരണമല്ല, മുല്ലപ്പെരിയാറിൽ എത്ര വെള്ളം കൊള്ളുമെന്നതാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി

ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും ദീർഘിപ്പിക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രാലയം അംഗീകാരം നൽകുകയും തുടർന്ന് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ്‌ കോർപറേഷൻ എന്ന പ്രത്യേക കമ്പനി രൂപീകരിക്കുകയും ചെയ്തിരുന്നു.

കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്. വ്യവസായ വകുപ്പിനുകീഴിലെ കിൻഫ്രയാണ് കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നോഡൽ ഏജൻസി. പ്രത്യേക ബാധ്യതകളില്ലാതെയാണ് ഭൂമി സംസ്ഥാന സർക്കാർ കൈമാറുന്നത്. ഭൂമിയുടെ വിലയ്ക്ക് തുല്യമായ ധനസഹായം കേന്ദ്ര സർക്കാർ നൽകും.

ഭൂമി ഏറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും വിലയിരുത്താൻ പോർട്ടൽ വഴി മോണിറ്ററിങ്‌ സംവിധാനവുമുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ 22,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷമായും തൊഴിൽ സൃഷ്ടിക്കാൻ സാധിക്കുന്ന ബൃഹദ് പദ്ധതിയാണിത്‌.

ABOUT THE AUTHOR

...view details