കേരളം

kerala

ETV Bharat / state

വെയിലിനെ പ്രതിരോധിക്കാൻ കുടകൾ നൽകി ഫോട്ടോഗ്രാഫർമാർ - കുടകളും ഭക്ഷണവും നൽകി

ചൂട് 40 ഡിഗ്രിയിൽ എത്തി നിൽക്കുമ്പോൾ കുട നൽകി പൊലീസുകാരെ സഹായിച്ച് എകെപിഎ പ്രവർത്തകർ.

MBRELLA  ONATION  ലോക്ക് ഡൗണ് ലംഘനം  കുടകൾ  ഫോട്ടോഗ്രാഫർ  കുടകളും ഭക്ഷണവും നൽകി  കോവിഡ് 19
വെയിലിനെ പ്രതിരോധിക്കാൻ കുടകൾ നൽകി ഫോട്ടോഗ്രാഫർമാർ

By

Published : Apr 5, 2020, 3:04 PM IST

പാലക്കാട്: ലോക്‌ഡൗൺ ലംഘനം തടയുന്ന പൊലീസുകാർക്ക് കത്തുന്ന വെയിലിനെ പ്രതിരോധിക്കാൻ കുടകൾ നൽകി ഫോട്ടോഗ്രാഫർമാർ. പട്ടാമ്പി ടൗണിൽ കനത്ത ചൂടിൽ പരിശോധന നടത്തുന്ന പൊലീസുകർക്കാണ് കുടകളും ഭക്ഷണവും നൽകിയത്.

വെയിലിനെ പ്രതിരോധിക്കാൻ കുടകൾ നൽകി ഫോട്ടോഗ്രാഫർമാർ

രാത്രിയും പകലും നോക്കാതെ കർമനിരതരാവുകയാണ് പൊലീസുകാർ. ഈ സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധത്തിനൊപ്പം കത്തുന്ന വെയിലിനെ പ്രതിരോധിക്കാൻ സഹായവുമായി എകെപിഎ പ്രവർത്തകർ എത്തിയത്. ചൂട് 40 ഡിഗ്രിയിൽ എത്തി നിൽക്കുമ്പോൾ കുട ലഭിച്ചത് പൊലീസുകാർക്കും ആശ്വാസമായി.

ABOUT THE AUTHOR

...view details