തടയണയിലെ ഷട്ടറുകൾ നശിപ്പിച്ചതായി പരാതി - DAM SHUTTER
തടയണയിലെ ഷട്ടറുകൾ നശിപ്പിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ്ശിക്കും തൃശ്ശൂർ ജില്ലയിലെ പാമ്പാടി പ്രദേശത്തിനും ഉപകാരപ്പെടുന്ന ഭാരതപ്പുഴയിലെ തടയണയാണ് നശിപ്പിച്ചത്.
പാലക്കാട് : തടയണയിലെ ഷട്ടറുകൾ നശിപ്പിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ്ശിക്കും തൃശ്ശൂർ ജില്ലയിലെ പാമ്പാടി പ്രദേശത്തിനും ഉപകാരപ്പെടുന്ന ഭാരതപ്പുഴയിലെ തടയണയാണ് നശിപ്പിച്ചത്. ഷട്ടറുകൾ തകർന്നതോടെ വെള്ളത്തിന്റെ ചോർച്ച കൂടിയിട്ടുണ്ട്. ഈ തടയണ ഉള്ളതുകൊണ്ട് സമീപപ്രദേശങ്ങളിലെ കാർഷിക വൃത്തിക്കും കുടിവെള്ളത്തിനും തടസ്സങ്ങളുണ്ടായിരുന്നില്ല. വേനൽ വരുന്നതിന്റെ മുന്നോടിയായി തടയണ നശിപ്പിക്കാൻ ശ്രമിച്ചത് സാമൂഹ്യവിരുദ്ധരുടെ ശ്രമമാണെന്ന് പഞ്ചായത്തംഗം കെ.ആർ.മനോജ്‌കുമാർ ആരോപിച്ചു.