പാലക്കാട്:സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസറായ ഡിജിപി ജേക്കബ് തോമസ് സർവീസിന്‍റെ അവസാന ദിനം ചെലവഴിച്ചത് ഓഫീസില്‍. മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായിരുന്ന ഡിജിപി ജേക്കബ് തോമസ് ഓഫിസിലെ വെറും നിലത്ത് പായ വിരിച്ചാണ് സർവീസിലെ അവസാന ദിവസം ഉറങ്ങിയത്. ഷൊർണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫിസ് മുറിയിൽ പായ വിരിച്ച് കിടന്നുറങ്ങിയ ചിത്രം ജേക്കബ് തോമസ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.
സർവ്വീസിലെ അവസാന ദിവസം ഓഫീസിൽ ഉറങ്ങി ജേക്കബ് തോമസ് - പാലക്കാട്
മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായി വിരമിക്കുന്ന ഡിജിപി ജേക്കബ് തോമസ് ഷൊർണൂരിലെ ഓഫിസിലെ നിലത്ത് പായ വിരിച്ചാണ് സർവീസിലെ അവസാന ദിവസം ഉറങ്ങിയത്.
സർവ്വീസിലെ അവസാന ദിവസം ഓഫീസിൽ ഉറങ്ങി ജേക്കബ് തോമസ്
ഞായറാഴ്ച അവധി ദിവസമാണെങ്കിലും അവസാന ദിവസവും പണിയെടുത്തു വിരമിക്കുകയായിരുന്നു ജേക്കബ് തോമസിന്‍റെ ലക്ഷ്യം. ‘സിവിൽ സർവീസ് - അവസാന ദിനത്തിന്‍റെ തുടക്കവും ഉറക്കവും ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ’ എന്ന കുറിപ്പോടെയാണ് ചിത്രം ഫേയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.