കേരളം

kerala

ETV Bharat / state

പട്ടാമ്പിയില്‍ ഡിവൈഎഫ്ഐ കുത്തിയിരുപ്പ് സമരം നടത്തി

ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയെ നഗരസഭ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ്‌ സമരം.

KLC10027_HOSPITAL ISSUE DYFI STRIKE  പട്ടാമ്പിയില്‍ ഡിവൈഎഫ്ഐ കുത്തിയിരുപ്പ് സമരം നടത്തി  latest palakkad
പട്ടാമ്പിയില്‍ ഡിവൈഎഫ്ഐ കുത്തിയിരുപ്പ് സമരം നടത്തി

By

Published : Jun 23, 2020, 10:58 AM IST

Updated : Jun 23, 2020, 12:53 PM IST

പാലക്കാട്: പട്ടാമ്പി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയെ നഗരസഭ അവഗണിക്കുകയാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. ആശുപത്രി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യാത്തതിനെ തുടർന്ന് കെട്ടിടങ്ങൾ ശോചനീയവസ്ഥയിലാണ്. മാസങ്ങളായി കുടിവെള്ളമില്ല. മഴ പെയ്യുമ്പോൾ വാർഡുകളിൽ ചോർച്ച ഉണ്ടാകുന്നു. എന്നാൽ ഒപി ടിക്കറ്റിന് മാത്രം ചാർജ് വർദ്ധനവ് നടപ്പാക്കുന്നതിൽ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പട്ടാമ്പിയില്‍ ഡിവൈഎഫ്ഐ കുത്തിയിരുപ്പ് സമരം നടത്തി
Last Updated : Jun 23, 2020, 12:53 PM IST

For All Latest Updates

ABOUT THE AUTHOR

...view details