കേരളം

kerala

ETV Bharat / state

കൽപ്പാത്തിയിലെ പൈതൃക മ്യൂസിയം നവീകരിക്കുന്നു

പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അഞ്ച് വർഷത്തോളമായി ചിതലരിച്ച് കിടന്ന മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

കൽപ്പാത്തിയിലെ പൈതൃക മ്യൂസിയം നവീകരിക്കുന്നു

By

Published : Jul 27, 2019, 7:53 AM IST

പാലക്കാട്: പാലക്കാട് കൽപ്പാത്തിയിലെ ശോചനീയാവസ്ഥയില്‍ ആയിരുന്ന വാദ്യോപകരണ-പൈതൃക മ്യൂസിയം നവീകരിക്കാൻ തീരുമാനം. ഇതിനായുള്ള പദ്ധതി രേഖ സർക്കാർ അംഗീകരിച്ചു. സംഗീത-സാംസ്‌കാരിക രംഗത്ത് പാലക്കാടിനെ അടയാളപ്പെടുത്തിയ കലാകാരൻ പാലക്കാട് മണി അയ്യരുടെ പേരിലുള്ള ഓഡിറ്റോറിയത്തിലാണ് മ്യൂസിയം യാഥാർത്ഥ്യമാക്കുക.

കൽപ്പാത്തിയിലെ പൈതൃക മ്യൂസിയം നവീകരിക്കുന്നു

2013 ൽ അന്നത്തെ സർക്കാരാണ് ഇവിടെ വാദ്യകലാ മ്യൂസിയത്തിന്‍റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. എന്നാൽ പിന്നീട് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാൽ ഓഡിറ്റോറിയം കാട് കയറി നശിക്കുകയും ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വാദ്യോപകരണങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബുൾബുൾ താര പോലുള്ള അപൂർവ ഇനം ഉപകരണങ്ങളും ശ്രീലങ്ക, ആഫ്രിക്ക, ആസ്ട്രേലിയ, ചൈന എന്നിവിടങ്ങളിലെ ഗോത്ര വിഭാഗക്കാരുടെ വാദ്യോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ശേഖരവും മ്യൂസിയത്തിലുണ്ട്. എന്നാൽ കെട്ടിടത്തിന്‍റെ ശോച്യാവസ്ഥ മൂലം നിലവിൽ ഇവയെല്ലാം പ്ലാസ്റ്റിക്ക് ഷീറ്റുകളുപയോഗിച്ച് മറച്ച് സൂക്ഷിച്ചിരിക്കുകയാണ്. നവീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ മ്യൂസിയത്തിന്‍റെ ഇന്‍റീരിയർ വർക്കുകളാണ് നടത്തുക. പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അഞ്ച് വർഷത്തോളമായി ചിതലരിച്ച് കിടക്കുന്ന മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

ABOUT THE AUTHOR

...view details