കേരളം

kerala

ETV Bharat / state

കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ - ഡാൻസാഫ് സ്ക്വാഡ്

ഒറ്റപ്പാലം ആര്‍എസ് റോഡില്‍ പരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലായത്

ganja case  palakkad ganja  ഹാഷിഷ് ഓയില്‍  കഞ്ചാവ് കേസ്  ഡാൻസാഫ് സ്ക്വാഡ്  ആന്ധ്രാപ്രദേശ് ടുണി
കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

By

Published : Feb 8, 2020, 8:53 PM IST

പാലക്കാട്: ഒറ്റപ്പാലത്ത് രണ്ട് കിലോയിലധികം കഞ്ചാവും 12 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ പിടികൂടി. ചുനങ്ങാട് സ്വദേശി റഫീഖ് (28) മണിയമ്പാറ സ്വദേശി മുഹമ്മദ് ഷാഫി (22) എന്നിവരെയാണ് ഒറ്റപ്പാലം ആര്‍എസ് റോഡിൽ പരിശോധനക്കിടെ പിടികൂടിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായായിരുന്നു പരിശോധന.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവവിക്രം ഐപിഎസിന്‍റെ നിർദേശത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്‌പി ബാബു തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരും. ഹാഷിഷ് ഓയിലിന് പതിനായിരം രൂപയോളം വില വരും. ആന്ധ്രാപ്രദേശിലെ ടുണിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി. ട്രെയിൻ മാർഗം ഒറ്റപ്പാലത്തെത്തി പിന്നീട് ബൈക്കിൽ വരുമ്പോഴാണ് പ്രതികൾ പിടിയിലായത്. ഒറ്റപ്പാലം, വരോട്, ലക്കിടി, പാമ്പാടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചില്ലറക്കച്ചവടം നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ മുമ്പും കേസുകളുണ്ടായിരുന്നു.

ABOUT THE AUTHOR

...view details