പാലക്കാട്:വിവേകാനന്ദ മെഡിക്കൽ മിഷന്‍റെ കീഴിലുള്ള മല്ലീശ്വര വിദ്യാനികേതൻ സ്‌കൂളിൽ നൂറ്റമ്പതോളം വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി ഹോസ്റ്റൽ സൗകര്യം, ശുദ്ധജല വിതരണ സംവിധാനങ്ങൾ, സ്‌മാർട്ട് ക്ലാസ് സംവിധാനങ്ങൾ, ടെലി ക്ലാസ് സാങ്കേതിക വിദ്യ, ശാസ്‌ത്ര സാങ്കേതിക വിദ്യാഭ്യാസത്തിനായി സ്റ്റെം എഡ്യുക്കേഷൻ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ആത്മ നിർഭർ വിദ്യാലയം എന്ന ആശയത്തിന്‍റെ ഭാഗമായി നടപ്പിലാക്കി വരികയാണെന്ന് വിദ്യാലയ സമിതി പ്രവർത്തകർ അറിയിച്ചു.
വിവേകാനന്ദ മെഡിക്കൽ മിഷന്‍റെ കീഴിൽ ആദിവാസി വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം - ആദിവാസി വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം
വിദ്യാലയ മന്ദിരത്തിന്‍റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ പിന്തുണയോടെ നിർമിച്ച വിദ്യാലയ മന്ദിര ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. വ്യക്തിത്വ വികാസത്തിനുതകുന്നതും കഴിവുകൾ വികസിക്കുന്നതിനുമുള്ള വിദ്യാഭ്യാസം ഓരോ വിദ്യാർഥികൾക്കും നൽകാനുള്ള വിദ്യാലയത്തിന്‍റെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അട്ടപ്പാടിയിലെ സാധാരണ ജനങ്ങളുടെ സാംസ്‌കാരിക സ്വഭാവത്തെ പ്രകീർത്തിച്ച അദ്ദേഹം അട്ടപ്പാടിയിലെ വികസന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു.