കേരളം

kerala

ETV Bharat / state

ആദിവാസികൾക്കുള്ള എംബ്രോയ്‌ഡറി പരിശീലനത്തില്‍ തട്ടിപ്പ്; 42കാരി അറസ്‌റ്റിൽ

ദിവസവും 220 രൂപ വീതം ആറ് മാസമാണ് വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായം

Fraud in embroidery training for tribalsin palakkad  എംബ്രോയ്‌ഡറി പരിശീലനത്തില്‍ തട്ടിപ്പ്;  42കാരി അറസ്‌റ്റിൽ  പാലക്കാട്:
വിഷ്‌ണുപ്രിയ(42)

By

Published : Apr 14, 2022, 12:21 PM IST

Updated : Apr 14, 2022, 2:08 PM IST

പാലക്കാട്:ആദിവാസികൾക്കുള്ള എംബ്രോയ്‌ഡറി പരിശീലനത്തില്‍ തട്ടിപ്പ് നടത്തിയത് ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തിയ 42കാരി അറസ്‌റ്റിൽ. എംബ്രോയ്‌ഡറി പരിശീലകയും ഒറ്റപ്പാലം വേട്ടക്കാരൻകാവ് സിംഫണി വില്ലയിൽ വിഷ്‌ണുപ്രിയയെയാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവിന്ദാപുരം പകൽ വീട് വൃദ്ധസദനത്തിൽ എംബ്രോയ്‌ഡറി പരിശീലനത്തിനെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്.

ദിവസവും 220 രൂപ വീതം ആറ് മാസമാണ് വിദ്യാര്‍ഥികള്‍ക്ക് ധനസഹായം ലഭിക്കുന്നത്. എന്നാല്‍ നാല് മാസത്തെ തുക നല്‍കിയെങ്കിലും ബാക്കി തുക ലഭിച്ചില്ല. ബാക്കി തുക വേണമെന്ന് ആവശ്യപ്പെട്ട മൂച്ചങ്കുണ്ട് സ്വദേശി ശാന്തിയെ വിഷ്‌ണുപ്രിയ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതേ തുടര്‍ന്ന് ശാന്തി പൊലിസില്‍ പരാതി നല്‍കി. ചിറ്റൂർ ഡി വൈഎസ്‌ പി സുന്ദരൻ, എസ്ഐ ഷാഹുൽ എന്നിവരടങ്ങിയ സംഘമാണ്‌ ബുധനാഴ്‌ച പ്രതിയെ അറസ്റ്റ് ചെയ്തത്. പട്ടികകവർഗ നിയമ പ്രകാരം കേസെടുത്ത പ്രതിയെ മണ്ണാർക്കാട് കോടതി റിൻഡ്‌ ചെയ്തു.

also read:മുക്ക്പണ്ടം വെച്ച് പണം തട്ടുന്ന സംഘം പിടിയില്‍

Last Updated : Apr 14, 2022, 2:08 PM IST

ABOUT THE AUTHOR

...view details