പാലക്കാട്: ട്രെയിനിൽ കടത്തിയ ആറ് കിലോ കഞ്ചാവുമായി കോളജ് വിദ്യാർഥികൾ ഉൾപ്പെടുന്ന സംഘത്തെ റെയിൽവേ പൊലീസ് പിടികൂടി. തൃശൂർ സ്വദേശികളായ ജസീത് (20), മുഹമ്മദ് അസ്‌ലം (19), ജാഷിദ് (19), അനന്തകൃഷ്ണൻ (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ ബെംഗളൂരുവിൽനിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്.
ബെംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് കടത്തിയ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍ - കോളജ്
ബെംഗളൂരുവിൽനിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി കോളജ് വിദ്യാർഥികൾ ഉൾപ്പടെ നാലുപേര്‍ റെയിൽവേ പൊലീസിന്‍റെ പിടിയില്‍
പിടിയിലായവരില്‍ രണ്ടുപേർ ബെംഗളൂരുവിൽ പഠിക്കുന്നവരാണ്. ഇവരെ ലഹരികടത്താൻ ഉപയോഗിച്ചവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലേക്ക് ട്രെയിൻവഴി ലഹരിവസ്‌തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിന്‍റെ സഹകരണത്തോടെ റെയിൽവേ പൊലീസ് പ്രത്യേക പരിശോധന നടത്തുന്നുണ്ട്.
പാലക്കാട് റെയിൽവേ പൊലീസ് എസ്‌ഐ എസ് അൻഷാദ്, എഎസ്ഐമാരായ റെജു, മണികണ്ഠൻ, സീനിയർ സിപിഒമാരായ സന്തോഷ് ശിവൻ, ഹരിദാസ്, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അയ്യപ്പജ്യോതി, സീനിയർ സിപിഒ ശിവകുമാർ, സിപിഒമാരായ സിറാജുദ്ദീൻ, നൗഷാദ് ഖാൻ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.