പാലക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ ഫുട്‌ബോൾ താരം ആസിഫിന്‍റെ (20)മരണം ഡിവൈഎസ്‌പി വിഎ. കൃഷ്‌ണദാസ് അന്വേഷിക്കും. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നും നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു.
അന്വേഷണത്തിന്‍റെ ഭാഗമായി ആസിഫിന്‍റെ മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരിൽ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടിനടുത്തെ വളപ്പിലെ കിണറും പരിസരവും അന്വേഷണ സംഘാംഗങ്ങളായ എസ്ഐ റോയ് ജോർജ്, എഎസ്ഐ പി ജ്യോതിലക്ഷ്‌മി, എ.റഷീദ് എന്നിവർ പരിശോധിച്ചു.