പാലക്കാട്: ദീർഘദൂര ലോറി ഡ്രൈവർമാർക്ക് ഭക്ഷണം നൽകി യുവ കൂട്ടായ്‌മയും പൊലീസും. പട്ടാമ്പി കൊപ്പം കോർമോത്ത്പടി കൂട്ടായ്‌മയുടെയും ജനമൈത്രി പൊലീസിൻ്റെയും നേതൃത്വത്തിലാണ് ലോറി ഡ്രൈവർമാർക്ക് ഭക്ഷണപൊതികൾ നൽകിയത്.
ലോറി ഡ്രൈവർമാർക്ക് ഭക്ഷണം നൽകി യുവ കൂട്ടായ്‌മയും പൊലീസും
ഭക്ഷണവും വെള്ളവും ഇല്ലാതെ ബുദ്ധിമുട്ടുന്ന ചരക്ക്‌ലോറി ജീവനക്കാർക്കാണ് പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നത്.
ലോറി ഡ്രൈവർമാർക്ക് ഭക്ഷണം നൽകി യുവ കൂട്ടായ്‌മയും പൊലീസും
ലോക്‌ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവും ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു വിഭാഗമാണ് ദീർഘദൂര ചരക്ക്‌ലോറി ജീവനക്കാർ. കൊപ്പം സെൻ്ററിലൂടെ കടന്നു പോകുന്ന ലോറികളിലെ ജീവനക്കാർക്കാണ് ഭക്ഷണ പൊതികൾ നൽകിയത്. വീട്ടില്‍ നിന്നും പാകം ചെയ്ത ഭക്ഷണ പൊതികളാണ് നല്‍കുന്നത്.
തുടക്കത്തിൽ 50 പൊതിച്ചോറുകള്‍ വിതരണം ചെയ്തു. പൂര്‍ണ്ണമായും സര്‍ക്കാറിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നത്.