കേരളം

kerala

ETV Bharat / state

പാലക്കാട് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പാലക്കാട്

ജില്ലയിൽ രോഗം ബാധിച്ചു ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഏഴായി

Five more COVID for Palakkad:  പാലക്കാട് അഞ്ച് പേർക്ക് കൂടി കൊവിഡ്  COVID for Palakkad  പാലക്കാട്  പാലക്കാട് കൊവിഡ്
പാലക്കാട്

By

Published : Apr 21, 2020, 11:57 PM IST

പാലക്കാട്: ജില്ലയിൽ അഞ്ചു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചു ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഏഴായി. കഞ്ചിക്കോട് ജോലി ചെയ്യുന്ന യുപി സ്വദേശി, ഷാർജയിൽ നിന്നെത്തിയ കാവിൽപ്പാട് സ്വദേശി, എൻജിനീയറിങ് വിദ്യാര്‍ഥിയായ വിളയൂർ സ്വദേശി, സേലത്ത് ലോറി ഡ്രൈവറായ കുഴൽമന്ദം സ്വദേശി എന്നിവർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമേ മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചതായി പറഞ്ഞ ഒതുക്കുങ്ങള്‍ സ്വദേശിയും പാലക്കാട്‌ ജില്ലാശുപത്രിയില്‍ ആണ് ചികിത്സയില്‍ ഉള്ളത്. ഇയാള്‍ തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ വരുമ്പോള്‍ പിടികൂടി നിരീക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു. ഇതുവരെ ആറു പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. രോഗബാധ സ്ഥിരീകരിച്ചവരുടെ സഞ്ചാരപാതയും, സമ്പർക്ക പട്ടികയും, തയ്യാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതിനു ശേഷം മാത്രമേ ഹോട്ട്‌സ്‌പോട്ട് പട്ടിക പുതുക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശി, ഈ മാസം 13ന് രോഗം സ്ഥിരീകരിച്ച ചാലിശ്ശേരി സ്വദേശി എന്നിവരാണ് ചികിത്സയിൽ കഴിയുന്ന മറ്റു രണ്ടുപേർ. രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ABOUT THE AUTHOR

...view details