പാലക്കാട് :മണ്ണാർക്കാട് പള്ളിക്കുറുപ്പ് അറഫ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. ഞായറാഴ്‌ച പുലർച്ചെയാണ് അപകടം. ഫയർഫോഴ്‌സിന്‍റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അധികൃതരുടെ നിഗമനം. മലപ്പുറം വേങ്ങരയിൽ നിന്നും പള്ളിക്കുറിപ്പിലേക്ക് വിവാഹത്തിന് വന്നവരാണ് തീ ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു.