കേരളം

kerala

ETV Bharat / state

ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ തലയ്ക്കടിയേറ്റയാൾ മരിച്ചു - രക്കാണ്ടി ശിവൻ മരണം

മദ്യപിച്ചെത്തിയ ശിവൻ മാതാപിതാക്കളുമായി വഴക്കിടുന്നതിനിടെ ബന്ധുവും അയൽവാസിയുമായ രതീഷ് ഇടപെട്ടതോടെ ഇരുവരും സംഘർഷത്തിലേർപ്പെടുകയായിരുന്നു

fight between relatives one died in Vadakkencherry  വടക്കഞ്ചേരി ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ തലയ്ക്കടിയേറ്റയാൾ മരിച്ചു  വടക്കഞ്ചേരി മേരിഗിരി രക്കാണ്ടി മരണം  പാലക്കാട് കുടുംബവഴക്ക് മരണം  Merigiri Rakandi death  Palakkad family quarrel death  രക്കാണ്ടി ശിവൻ മരണം  Rakandi sivan death
ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ തലയ്ക്കടിയേറ്റയാൾ മരിച്ചു

By

Published : Mar 4, 2022, 6:09 PM IST

പാലക്കാട്:വടക്കഞ്ചേരി മേരിഗിരി രക്കാണ്ടിയിൽ ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ അടിയേറ്റയാൾ മരിച്ചു. രക്കാണ്ടി ശിവനാണ് (48) മരിച്ചത്. സംഭവത്തിൽ ബന്ധുവായ രതീഷിനെ (30) വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവന്‍റെ അച്ഛന്‍റെ സഹോദരപുത്രനാണ് രതീഷ്.

വ്യാഴം രാത്രി ഒമ്പതിനായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ശിവൻ അച്ഛനും അമ്മയുമായി വഴക്കിടുന്നതിനിടെ അയൽവാസി കൂടിയായ രതീഷ് ചോദിക്കാനെത്തി. തുടർന്ന് രതീഷും ശിവനും തമ്മിലുണ്ടായ അടിപിടിക്കിടെ തലയ്ക്കടിയേറ്റ് ശിവൻ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അടിയേറ്റ് മുറ്റത്ത് വീണ ശിവൻ തൽക്ഷണം മരിച്ചു. ആലത്തൂർ ഡിവൈഎസ്‌പി കെ.എം ദേവസ്യ, വടക്കഞ്ചേരി ഇൻസ്‌പെക്ടർ എം. മഹേന്ദ്രസിംഹൻ, എസ്ഐ കെ.വി സുധീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വെള്ളിയാഴ്ച ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്‌മോർട്ടം നടത്തും. രാമകൃഷ്ണനാണ് ശിവന്‍റെ അച്ഛൻ, അമ്മ: സരോജിനി.

ALSO READ: വയോധികനെ പരിചരിക്കാനെത്തി എടിഎം കൈക്കലാക്കി ലക്ഷങ്ങൾ തട്ടിയ നഴ്‌സ് അറസ്റ്റിൽ

ABOUT THE AUTHOR

...view details