പാലക്കാട്: മണ്ണാർക്കാട് നഗരസഭാ ചെയർമാനായി ഫായിദ ബഷീര്‍ അധികാരമേറ്റു. വോട്ടെടുപ്പിൽ നിന്ന് ബിജെപി അംഗങ്ങളും സ്വതന്ത്ര അംഗവും വിട്ടുനിന്നു. 17-ാം വാർഡ് മുണ്ടേക്കരാട് നിന്നും മത്സരിച്ച് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫായിദാ ബഷീർ. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 3 വോട്ടിന് ടിആർ സെബാസ്റ്റ്യനെ തോൽപിച്ചാണ് ഫായിദ ബഷീർ ചെയർമാനായത്. ആദ്യ വോട്ടെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും സ്ഥാനാർഥികളുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ഫായിദ ബഷീറിന് 14 ഉം എൽഡിഎഫ് സ്ഥാനാർഥി ടി ആർ സെബാസ്റ്റ്യന് 11 ഉം ബിജെപി സ്ഥാനാർഥി അമുദക്ക് മൂന്ന് വോട്ടും ലഭിച്ചു.
മണ്ണാർക്കാട് നഗരസഭ ചെയർമാനായി ഫായിദ ബഷീർ അധികാരമേറ്റു
ബിജെപിയും ഒരു സ്വതന്ത്ര അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
മണ്ണാർക്കാട് നഗരസഭ ചെയർമാനായി ഫായിദ ബഷീർ അധികാരമേറ്റു
രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപിയെ ഒഴിവാക്കി യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഫായിദാ ബഷീറിന് 14 വോട്ടും ടി ആർ സെബാസ്റ്റ്യന് 11 വോട്ടും ലഭിച്ചു. ഇതോടെ മൂന്ന് വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഫായിദ ബഷീറിനെ ചെയർമാനായി റിട്ടേണിങ് ഓഫീസർ അരവിന്ദാക്ഷൻ പ്രഖ്യാപിച്ചു.