കേരളം

kerala

ETV Bharat / state

വിദേശത്ത് നിന്ന് എത്തിയവരെ നിരീക്ഷണ കേന്ദ്രങ്ങളിലാക്കി - പ്രവാസികൾ

പാലക്കാട്ടുകാരായ പ്രവാസികളില്‍ എട്ട് പേർ കരിപ്പൂർ വിമാനത്താവളത്തിലും പതിനഞ്ച് പേർ നെടുമ്പാശേരിയിലുമാണ് എത്തിയത്.

പാലക്കാട്  palakkad'  പാലക്കാട് സ്വദേശികൾ  expatriates  പ്രവാസികൾ  quarantined
വിദേശത്ത് നിന്നും എത്തിയ പാലക്കാട് സ്വദേശികളെ നിരീക്ഷണ കേന്ദ്രങ്ങളിലാക്കി

By

Published : May 8, 2020, 10:43 AM IST

Updated : May 8, 2020, 11:15 AM IST

പാലക്കാട്: ഇന്നലെ കേരളത്തിലെത്തിയ പാലക്കാട് സ്വദേശികളായ 23 പ്രവാസികളെ ജില്ലയിലെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. ഇവരിൽ എട്ട് പേർ കരിപ്പൂർ വിമാനത്താവളത്തിലും പതിനഞ്ച് പേർ നെടുമ്പാശ്ശേരിയിലുമാണ് എത്തിയത്.

വിദേശത്ത് നിന്ന് എത്തിയവരെ നിരീക്ഷണ കേന്ദ്രങ്ങളിലാക്കി


പുലർച്ചെ നാല് മണിയോടെ വിമാനത്താവളങ്ങളിലെ പരിശോധനക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച കെ.എസ്.ആർ.ടി.സി ബസുകളിൽ ഇവരെ നാട്ടിലേക്കെത്തിച്ചു. ജില്ലയിൽ എത്തിയ പ്രവാസികളിൽ 10 പേരെ ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. ഗർഭിണികളും കുട്ടികളും ഉൾപ്പെടുന്ന 10 പേർ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ തുടരും. ഒരാളെ നെടുമ്പാശ്ശേരിയിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Last Updated : May 8, 2020, 11:15 AM IST

ABOUT THE AUTHOR

...view details